ടൂറിൻ: ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ ഫ്രഞ്ച് കരുത്തരായ മോണകോയെ 2-1 തകർത്ത് യുവൻറസ് യൂറോപ്പിലെ കലാശപ്പോരാട്ടത്തിലേക്ക്. ഫ്രാൻസിൽ നടന്ന ആദ്യപാദ സെമിയിൽ മോണകോയെ 2-0ത്തിന് യുവൻറസ് തകർത്തുവിട്ടിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1 എന്ന സ്കോറിന് യുവൻറസ് ഫൈനലിലെത്തുകയായിരുന്നു.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് യുവൻറസായിരുന്നു. കളിയുടെ 33ാം മിനുട്ടിലായിരുന്നു യുവൻറസിെൻറ മുന്നേറ്റം. ഗോൾ പോസ്റ്റിന് തൊട്ടടുത്ത് വെച്ച് മരിയോ മാൻഡുകിക്കിെൻറ ഇടംകാലൻ ഷോട്ട് മോണകോ പ്രതിരോധനിരയെ കാഴ്ചക്കാരാക്കിയാണ് വലയിലെത്തിയത്. ഗോൾ വഴങ്ങയതിെൻറ ഞെട്ടലിൽ നിന്ന് മോചിതരാവും മുെമ്പ മോണകോ വലയിൽ യുവൻറസിെൻറ രണ്ടാം ഗോളും വീണു. 44ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നുള്ള ഡാനി ആൽവ്സിെൻറ ഷോട്ട് വലയുടെ വലത് മൂലയിൽ പതിച്ചു. രണ്ട് ഗോളുകൾ തുടരെ തുടരെ വഴങ്ങിയെങ്കിലും കൂടുതൽ ഗോളുകൾ അടിക്കുന്നതിൽ നിന്ന് യുവൻറസിനെ തടയുന്നതിൽ മോണകോ വിജയിച്ചു. 61ാം മിനുട്ടിൽ കയിലാൻ മാബാപ്പയുടെ മോണകോയുടെ എക ഗോൾ നേടി.
മോണകോയെ തകർത്തുവിട്ട യുവൻറസിന് സമനില മാത്രം മതിയായിയരുന്നു ഫൈനലിലേക്ക് പ്രവേശനം ലഭിക്കാൻ. സ്വന്തം മൈതാനത്ത് ഇറ്റാലിയൻ പ്രതിരോധ നിരയെ തകർത്ത് വലകുലുക്കാനാവാത്ത മോണകോ ടൂറിനിൽ ശരിക്കും കുഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.